മലപ്പുറം: ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങിനിടെ വേദിയില്‍ വെച്ച് അവാര്‍ഡിനൊപ്പം നല്‍കുന്ന ശില്‍പത്തിനെതിരായ വിവാദ പരാമര്‍ശം നടത്തി നടന്‍ അലന്‍സിയര്‍ അധിക്ഷേപിച്ചെന്ന് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ കുടുംബം. അലന്‍സിയര്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
ഇക്കാര്യം കാണിച്ച് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മകന്‍ ദേവന്‍ അലന്‍സിയര്‍ക്ക് വക്കീല്‍ നോട്ടിസ് അയച്ചു. പുരസ്‌കാര ചടങ്ങിനിടെ അലന്‍സിയര്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം വലിയ വിവാദമായിരുന്നു. പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണമെന്നും പറഞ്ഞ അലന്‍സിയര്‍ പുരസ്‌കാര തുക ഉയര്‍ത്തണമെന്നും പറഞ്ഞിരുന്നു.
പിന്നീട് പുരസ്‌കാരം സ്വീകരിച്ച ശേഷം സ്വകാര്യചാനലിനു നല്‍കിയ അഭിമുഖത്തിലും അലന്‍സിയര്‍ ‘പെണ്‍പ്രതിമ’യ്‌ക്കെതിരെ പരാമര്‍ശം നടത്തിയിരുന്നു. ഈ വാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നു എന്നായിരുന്നു അലന്‍സിയറുടെ വാദം.
അതേസമയം, പുരസ്‌കാരത്തിനൊപ്പമുള്ള ശില്‍പം ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പന ചെയ്തതല്ല. എന്നാല്‍, അഭിമുഖത്തില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ വ്യക്തിപരമായും ജാതീയമായും അലന്‍സിയര്‍ അധിക്ഷേപിച്ചെന്നാണ് മകന്‍ പറയുന്നത്. ഇതു തന്റെ പിതാവിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കിയെന്നും നോട്ടിസില്‍ പറയുന്നുണ്ട്.
നേരത്തെ, സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ അലന്‍സിയര്‍ ഖേദം പ്രകടിപ്പിക്കണമെന്നു മന്ത്രി ജെ ചിഞ്ചുറാണിയും മന്ത്രി ആര്‍ബിന്ദുവും പ്രതികരിച്ചിരുന്നു.
ഈ വിവാദത്തിനു പിന്നാലെ അഭിമുഖത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന് അലന്‍സിയറിനെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.