തിരുവനന്തപുരം: നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ച് ഭര്‍ത്താവിന് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ ഭാര്യ ബിന്‍സിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളറട പനച്ചമൂട്ടിലാണ് ദാരുണ അപകടം നടന്നത്.
വെള്ളറട കൂതാളി മണലി സ്വദേശി വിനീഷാണ് മരിച്ചത്. സംഭവം സ്ഥലത്ത് തന്നെ വിനീഷ് മരിച്ചിരുന്നു. റോഡിലേക്ക് തെറിച്ചുവീണ വിനീഷിന് തലയില്‍ പറ്റിയ ഗുരുതര പരിക്കാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു.
ഏഴ് മാസം മുന്‍പാണ് വിനീഷിന്റേയും ബിന്‍സിയുടേയും വിവാഹം കഴിഞ്ഞത്. കാരക്കോണം ഭാഗത്ത് നിന്നും വെള്ളറടയിലേക്ക് പോവുകയായിരുന്ന കണ്ടെയ്നര്‍ ലോറി പനച്ചമൂട്ടില്‍ ഓട്ടോറിക്ഷയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിര് ദിശയില്‍ നിന്ന് വരികയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. വീനിഷിന്റെ മൃതദേഹം കാരക്കോണം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Discussion about this post