തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില. ഒരു ദിവസം കൊണ്ട് പവന് 1,120 രൂപയാണ് വര്‍ധിച്ചത്. പവന് 44,320 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.
രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് വീണ്ടും വില വര്‍ധിച്ചത്. ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയും വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 5,540 രൂപയായി.
സ്വര്‍ണവിലയില്‍ ഇതാദ്യമായിട്ടാണ് ഒരു ദിവസം ഒറ്റയടിക്ക് ഗ്രാമിന് 140 രൂപയും പവന് 1120 രൂപയും കൂടുന്നത്. ഇതിനുമുമ്പ് ഒരു ദിവസം തന്നെ രണ്ട് തവണയായി ഗ്രാമിന് 150 രൂപ കൂടിയിട്ടുണ്ട്.
അതേ സമയം ഗ്രാമിന് 5,400 രൂപയിലും പവന് 43,200 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്. ഇന്ന് 1,120 രൂപ കൂടി വര്‍ധിച്ചതോടെ 10 ദിവസത്തിനുള്ളില്‍ പവന് വര്‍ധിച്ചത് 2400 രൂപയാണ്.