അഭിഭാഷകര്‍ക്ക് ഐഡി കാര്‍ഡ് നിര്‍ബന്ധം, ഹൈക്കോടതിയിലെ പ്രവേശനത്തിന് കര്‍ശന നിയന്ത്രണം

കൊച്ചി: സുരക്ഷാവീഴ്ചയെ തുടര്‍ന്ന് ഹൈക്കോടതിയിലെ പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഹൈക്കോടതിയിലെ പ്രവേശന പാസ് നല്‍കുന്നത് പരമാവധി നിയന്ത്രിക്കും.

ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി കൃഷ്ണകുമാറാണ് നോട്ടീസ് പുറപ്പെടുവിച്ചത്. കക്ഷികളോടൊപ്പം വരുന്നവര്‍ക്ക് ഹൈക്കോടതിയില്‍ പ്രവേശനമില്ല. അടുത്തിടെയുണ്ടായ സുരക്ഷാവീഴ്ചയെ തുടര്‍ന്നായിരുന്നു നടപടി.

also read: ചക്രവാതച്ചുഴി, കേരളത്തില്‍ ഇന്നും പെരുമഴ, ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഹൈക്കോടതിയില്‍ ആത്മഹത്യാശ്രമം നടന്നതാണ് സുരക്ഷ ശക്തമാക്കാന്‍ കാരണമായത്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ കോടതിയില്‍ ഹാജരായ പെണ്‍കുട്ടി വീട്ടുകാരുടെ കൂടെ പോകാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് യുവാവ് കോടതി വരാന്തയില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് നടപടി. ഐഡി കാര്‍ഡ് ധരിച്ചുവേണം അഭിഭാഷകരും ക്ലാര്‍ക്കുകളും ഹൈക്കോടതി ജീവനക്കാരും ഹൈക്കോടതിയില്‍ പ്രവേശിക്കാന്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഐഡി കാര്‍ഡും സേനാംഗങ്ങള്‍ യൂണിഫോമും ധരിച്ചിരിക്കണമെന്നും നോട്ടീസില്‍ പറയുന്നു.

also read: മദ്യ ലഹരിയില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ അടിച്ചു തകര്‍ത്തു, വീടുകള്‍ക്ക് നേരെയും ആക്രമണം; മൂന്ന് യുവാക്കള്‍ പിടിയില്‍

ഗൗണ്‍ ധരിക്കാതെ എത്തുന്ന അഭിഭാഷകര്‍ പ്രവേശന കവാടത്തില്‍ ഐഡി കാര്‍ഡ് കാണിക്കണം. ഗൗണ്‍ ധരിച്ചെത്തുന്ന അഭിഭാഷകരെ സംശകരമായ സൗഹചര്യത്തില്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്നാണ് നോട്ടീസില്‍ പറയുന്നത്.

Exit mobile version