കാസര്‍കോട്: അമിതമായ ഫോണ്‍ വിളി ചോദ്യം ചെയ്ത അമ്മയെ മകന്‍ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അമ്മ മരിച്ചു.
നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മിണി (63) ആണ് മരിച്ചത്. വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. അമിത ഫോണ്‍ വിളി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മകനായ സുജിത്ത്(34) രുഗ്മിണിയെ തലക്ക് അടിച്ചും ചുമരിലിടിപ്പിച്ചും പരിക്കേല്‍പ്പിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രുഗ്മിണി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സുജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും.