മദ്യ ലഹരിയില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ അടിച്ചു തകര്‍ത്തു, വീടുകള്‍ക്ക് നേരെയും ആക്രമണം; മൂന്ന് യുവാക്കള്‍ പിടിയില്‍

കിള്ളിപ്പാലം സ്വദേശി വിജയന്റെ ഉടമസ്ഥയിലുള്ളതായിരുന്നു കാര്‍.

തിരുവനന്തപുരം: മദ്യലഹരിയില്‍ ഇന്നോവ കാര്‍ അടിച്ചുതകര്‍ത്ത മൂന്ന് പേര്‍ പിടിയില്‍. തമിഴ്നാട് സ്വദേശി സൂരജ് (19), കരമന കുഞ്ചാലുമ്മൂട് സ്വദേശി ഇന്ദ്രജിത്ത് (19), കല്ലിയൂര്‍ സ്വദേശി തൃഷ്ണരാജ് (19) എന്നിവരാണ് പിടിയിലായത്.

കിള്ളിപ്പാലം ടാക്സ് ടവറിന് പിന്നിലെ കാര്‍ ഗോഡൗണിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാറാണ് ഇവര്‍ മദ്യലഹരിയില്‍ അടിച്ചു തകര്‍ത്തത്. കിള്ളിപ്പാലം സ്വദേശി വിജയന്റെ ഉടമസ്ഥയിലുള്ളതായിരുന്നു കാര്‍.

കരമന മേലാറന്നൂര്‍ ഭാഗങ്ങളിലെ ചില വീടുകള്‍ക്കുനേരെയും ഇവര്‍ ആക്രമണം നടത്തി. സി.ഐ സുജിത്ത്, എസ്.ഐമാരായ വിപിന്‍, സുരേഷ് കുമാര്‍, സി.പി.ഒമാരായ ശ്രീനാഥ്, സുമേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് മൂന്നംഗസംഘത്തെ കസ്റ്റഡിയിലെടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.

Exit mobile version