കൊച്ചി: രാജസ്ഥാനില്‍ ജോലിക്കിടെ മലയാളി സൈനികന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം. പട്ടണക്കാട് മൊഴികാട്ട് കാര്‍ത്തികേയന്റെ മകന് വിഷ്ണു ആണ് പാമ്പുകടിയേറ്റ് മരിച്ചത്.
ജയ്സാല്മറില് പെട്രോളിംഗിനിടെ പുലര്‍ച്ചെ മൂന്നിനാണ് സംഭവം. ഉടന്‍ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് വൈകീട്ട് ആറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും.
Discussion about this post