ഹരിവരാസനം പുരസ്‌കാരം ഗായിക പി സുശീലയ്ക്ക്

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് മകരവിളക്ക് ദിനമായ ജനുവരി 14-ന് സന്നിധാനത്തുവച്ച് സമ്മാനിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം ഗായിക പി. സുശീലയ്ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് മകരവിളക്ക് ദിനമായ ജനുവരി 14-ന് സന്നിധാനത്തുവച്ച് സമ്മാനിക്കും.

ഉന്നതാധികാര സമിതി അധ്യക്ഷന്‍ ജസ്റ്റീസ് സിരിജഗന്‍, ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ എന്നിവരടങ്ങിയ പുരസ്‌കാര നിര്‍ണയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

2012 മുതലാണ് ഹരിവരാസനം പുരസ്‌കാരം നല്‍കിവരുന്നത്. കെ.ജെ. യേശുദാസ്, ജയന്‍ (ജയവിജയ), പി. ജയചന്ദ്രന്‍, എസ്.പി. ബാലസുബ്രഹ്മണ്യം, എം.ജി. ശ്രീകുമാര്‍, ഗംഗൈ അമരന്‍, കെ.എസ്. ചിത്ര എന്നിവര്‍ക്കാണു മുന്‍വര്‍ഷങ്ങളില്‍ ഹരിവരാസനം പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.

Exit mobile version