തിരുവനന്തപുരം: സ്കൂള്‍ കലോത്സവങ്ങളും കായിക, ശാസ്ത്രമേളകളും വീണ്ടുമെത്തുമ്പോള്‍ ഇത്തവണയും കലവറയൊരുക്കാന്‍ പാചകവിദഗ്ധന്‍ പഴയിടം മോഹനന് നമ്പൂതിരി ഇല്ല. ജനുവരിയില്‍ കോഴിക്കോട്ടെ സംസ്ഥാന കലോത്സവത്തിന്റെ അടുക്കളയില്‍ നിന്ന് യാത്ര പറഞ്ഞിറങ്ങിയതാണ് പഴയിടം.
2000ല്‍ കോട്ടയത്തെ റവന്യു ജില്ലാ കലോത്സവത്തിലാണ് ആദ്യമായി പാചകച്ചുമതല ഏറ്റെടുക്കുന്നത്. അന്നു മുതല്‍ ഈ വര്‍ഷം ജനുവരിയില്‍ കോഴിക്കോട്ട് നടന്ന സംസ്ഥാന കലോത്സവം വരെയുള്ള സ്കൂള്‍ മേളകളില്‍ രണ്ടേകാല്‍ കോടി കുട്ടികള്‍ക്കു ഭക്ഷണം വിളമ്പിയെന്നാണ് പഴയിടത്തിന്റെ കണക്ക്.
പാചകച്ചുമതല മറ്റുള്ളവര്‍ക്ക് ഏറ്റെടുക്കാന്‍ അവസരം നല്കാന് വേണ്ടിയാണ് പഴയിടത്തിന്റെ പിന്മാറ്റം. ജോലിക്കാരുടെ കുറവ് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുമുണ്ടെന്നും പഴയിടം പറയുന്നു.
Discussion about this post