കണ്ണൂര്‍: ഉളിക്കല്‍ ജനവാസ മേഖലയില്‍ ഇന്നലെ ഇറങ്ങിയ കാട്ടാന ഓടിയ വഴിയില്‍ പ്രദേശവാസിയുടെ മൃതദേഹം കണ്ടെത്തി. ആന ഓടിയ വഴിയില്‍, മത്സ്യ മാര്‍ക്കറ്റിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ആത്രശ്ശേരി സ്വദേശി ജോസ് ആണെന്ന് സ്ഥിരീകരിച്ചു.
അതേസമയം, ജോസിന്റെ മരണം ആനയുടെ ചവിട്ടേറ്റിട്ടാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. മൃതദേഹത്തില്‍ ആനയുടെ ചവിട്ടേറ്റതിന്റെ അടയാളങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചവിട്ടേറ്റ് ആന്തരികാവയവങ്ങളടക്കം പുറത്തേക്ക് വന്ന നിലയിലാണ്. കഴുത്തിനും കാലിനും മുറിവുകളുണ്ട്.
ആനയെ കാണാന്‍ പ്രദേശത്ത് വലിയ ജനക്കൂട്ടം തമ്പടിച്ചിരുന്നു. ഇക്കൂട്ടത്തില്‍ ജോസുമുണ്ടായിരുന്നു. പടക്കം പൊട്ടിയതോടെ ആന ഓടി. ഈ സമയത്ത് ജനക്കൂട്ടവും ഓടി. ഓട്ടത്തിനിടെ ജോസ്
വീണു പോയതാകാമെന്നാണ് സൂചന. ഇന്നലെ രാവിലെയാണ് ജോസ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. വീട്ടിലെത്താതായതോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Discussion about this post