തിരുവനന്തപുരം: വെങ്ങാനൂരില്‍ വീട്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ചു. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. നെല്ലിവിള സ്വദേശി പ്രദീപിന്റെ വീട്ടിലാണ് അപകടം. വീട്ടുകാര്‍ പുറത്തായിരുന്നതിനാല്‍ അപകടം ഒഴിവായി.
വീട്ടില്‍ നിന്ന് അമിതമായി പുകയുയരുത് കണ്ട നാട്ടുകാരാണ് തീയണച്ചത്. അഗ്‌നിശമന സേനയെത്തി ബാക്കികാര്യങ്ങള്‍ നിയന്ത്രിച്ചു. വാഷിങ് മെഷീന്‍ ഓണ്‍ ചെയ്തിട്ട് വീട്ടുകാര്‍ പുറത്തുപോയതായിരുന്നു. ആ സമയത്താണ് അപകടമുണ്ടായത്. വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.