തൃശ്ശൂര്‍: കരുവന്നൂരില്‍ യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി. കരുവന്നൂര്‍ മാടായികോണം സ്കൂളിന് സമീപം താമസിക്കുന്ന കൂടലി വീട്ടില്‍ ജോസിന്റെ മകന് ഡിസോള(32)യാണ് പുഴയിലേക്ക് ചാടി ജീവനൊടുക്കിയത്.
ഇന്ന് രാവിലെ കരുവന്നൂര്‍ വലിയ പാലത്തില്‍ നിന്നാണ് ഡിസോള പുഴയിലേക്ക് ചാടിയത്. ഡിസോള പുഴയില്‍ ചാടിയതിന്റെ കാരണം എന്താണ് വ്യക്തമായിട്ടില്ല. പാലത്തിന്റെ നടപ്പാതയില്‍ സൈക്കിള്‍ ചാരി വെച്ച ശേഷം പുഴയിലേയ്ക്ക് ചാടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്.
വിവരമറിഞ്ഞ് ഇരിങ്ങാലക്കുട ചേര്‍പ്പ് പോലീസും ഇരിങ്ങാലക്കുടയില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയും തൃശ്ശൂരില്‍ നിന്നുള്ള സ്കൂബാ ടീമും സ്ഥലത്തെത്തി. ഇവര്‍ പുഴയില്‍ നടത്തിയ തെരച്ചിലിനൊടുവില്‍ ഉച്ചക്ക് ശേഷം രണ്ടരയോടെ ഡിസോളയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു മരിച്ച ഡിസോള.
Discussion about this post