തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ഉണ്ടായ അക്രമ സംഭവങ്ങളില്‍ സംസ്ഥാനത്ത് ഇതുവരെ 2182 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ.
ഹര്‍ത്താലുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഉച്ചവരെയുള്ള കണക്കനുസരിച്ച് 6711 പേര് അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ 894 പേര് റിമാന്റിലാണ്. 5817 പേര്‍ക്ക് ജാമ്യം ലഭിച്ചു.
അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷവും വര്‍ഗീയതയും പരത്തുന്ന പോസ്റ്റുകള്‍ ഇടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി അറിയിച്ചു.