ജറുസലേം: ഇസ്രയേല്‍- ഹമാസ് ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഇരുഭാഗത്തും കനത്ത നാശനഷ്ടങ്ങള്‍ തുടരുന്നു. ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ ഇരുവിഭാഗങ്ങളും പുറത്തുവിടുകയാണ്. ഇതിനിടെ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) പുറത്തുവിട്ട ഒരു വീഡിയോയാണ് ചര്‍ച്ചയാകുന്നത്. സാധാരണക്കാരായ ജനങ്ങള്‍ക്ക് ശവസ്‌കാര ചടങ്ങില്‍പ്പോലും ഭയന്നുവിറച്ച് പങ്കെടുക്കേണ്ടിവരുന്ന നിസഹായാവസ്ഥയാണ് ഈ വീഡിയോയില്‍ കാണുന്നത്.
ഇസ്രയേലിലെ ശവസംസ്‌കാര ചടങ്ങിലെ ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതും തൊട്ടടുത്ത് റോക്കറ്റ് ആക്രമണം നടക്കുന്നതുമാണ് വീഡിയോയിലുള്ളത്. വ്യോമാക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഇവര്‍ സ്വയരക്ഷയ്ക്കായി തറയില്‍ കിടക്കുന്ന ദൃശ്യമാണ് ഐഡിഎഫ് പുറത്തുവിട്ടത്. സ്ഫോടനത്തിന്റെ ശബ്ദങ്ങളും പശ്ചാത്തലത്തില്‍ കേള്‍ക്കാം.
Families and soldiers stood in funerals for their loved ones today, with explosions of falling rockets in the background. This is Israel’s reality—sirens cutting through the silence of our grief. pic.twitter.com/VOfSNT522B
— Israel Defense Forces (@IDF) October 9, 2023
ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമ്പോഴും, പിന്നില്‍ വീണ് തകരുന്ന റോക്കറ്റുകളാണെന്ന് ഐഡിഎഫ് എക്സില്‍ കുറിച്ചു. നിലവില്‍ ഇതാണ് ഇസ്രയേലിന്റെ നിലവിലെ യാഥാര്‍ഥ്യമെന്നും ദുഃഖത്തിന്റെ നിശബ്ദതയെ സൈറണുകള്‍ കീറിമുറിക്കുകയാണെന്നും ഐഡിഎഫ്. പറയുന്നു.
Discussion about this post