നീലേശ്വരം: സാമൂഹ്യവിരുദ്ധര്‍ ബസ് സ്റ്റാന്‍ഡിലെ ശുചിമുറിയില്‍ എഴുതി വച്ച
അമ്മയുടെ മൊബൈല്‍ നമ്പര്‍ മായിച്ച് മകന്. ഒരു വര്‍ഷമായി ഫോണ്‍ വിളിച്ചുള്ള ശല്യം സഹിക്കാന്‍ പറ്റാതെയായതോടെ മലപ്പുറം സ്വദേശിയായ യുവാവ് നമ്പര്‍ മായിക്കാന്‍ കാസര്‍കോട് നീലേശ്വരത്തെത്തിയത്.
പോലീസ് സഹായത്തോടെയാണ് യുവാവ് നമ്പര്‍ മായിച്ചത്. നീലേശ്വരം ബസ്സ്റ്റാന്‍ഡിലായിരുന്നു സംഭവം. ഏതോ ഒരാള്‍ അമ്മയുടെ നമ്പര്‍ ബസ് സ്റ്റാന്‍ഡിലെ ശുചിമുറിയിലെഴുതി വച്ചതോടെയാണ് പണി കിട്ടിയത്.
രാത്രി ശുചിമുറി അടച്ചതിനാല്‍ ആദ്യം പൂട്ട് തകര്‍ത്ത് അകത്തുകടക്കാന്‍ ശ്രമിച്ചു. ഇത് നടക്കാതെ വന്നതോടെ യുവാവ് നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തി. മൊബൈല്‍ നമ്പര്‍ മായിച്ചതോടെ ശല്യം ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് യുവാവ് മടങ്ങിപോയത്.
Discussion about this post