സംസ്ഥാനത്ത് ബ്രൂസെല്ല സ്ഥിരീകരിച്ചു; രണ്ടുപേര്‍ ചികിത്സയില്‍, ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം വെമ്പായം വേറ്റിനാടാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു കുടുംബത്തിലെ രണ്ടുപേര്‍ക്കാണ് രോഗം കണ്ടെത്തിയത്.

രോഗം കന്നുകാലിയില്‍ നിന്ന് പകര്‍ന്നതെന്നാണ് നിഗമനം. ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.അച്ഛനും മകനുമാണ് രോഗം ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പൊതുവായി പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം എന്നിവയാണ് ബ്രൂസെല്ലയുടെ ലക്ഷണങ്ങളെന്ന് വിദഗ്ധര്‍ പറയുന്നു.

ALSO READ-‘പാലസ്തീനെ അനുകൂലിച്ചില്ലെങ്കില്‍ നിങ്ങള്‍ തെറ്റായ പക്ഷത്താണ്’; പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മിയ ഖലീഫ

ബ്രൂസെല്ല സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ചികിത്സ ആരംഭിക്കും. കുറച്ച് ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ വരെയാണ് രോഗ ലക്ഷണം നീണ്ടു നില്‍ക്കുക. ബ്രൂസെല്ല രോഗം ഗുരുതരാവസ്ഥയിലേക്ക് കടക്കാതെ തന്നെ ഭേദമാകും. രോഗത്തിന്റെ മരണനിരക്ക് 2% ആണ്.

Exit mobile version