ആലപ്പുഴ: യുവതിയോട് മോശമായി പെരുമാറിയതിന് യുവാവിന്റെ വീടിന് തീയിട്ട രണ്ടുപേര്‍ പിടിയില്‍. ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയിലാണ് സംഭവം. പള്ളിപ്പാട്ടുമുറി പള്ളിശാലില്‍ അഭിജിത്ത് (26), പള്ളിശാലില്‍ മഞ്ജി ദത്ത് (23) എന്നിവരെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റുചെയ്തത്.
കിഴക്കേക്കര മനുഭവനം നടരാജന്റെ വീടാണ് യുവാക്കള്‍ തീവെച്ചു നശിപ്പിച്ചത്. യുവതിയോട് മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വീട് കയറിയുള്ള ആക്രമത്തിന് വഴിവച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം.
also read: ഉത്തരാഖണ്ഡില്‍ ബസ് 100 അടി താഴ്ചയിലേക്ക് മറിഞ്ഞു, 7 പേര്‍ക്ക് ദാരുണാന്ത്യം, 26 പേര്‍ക്ക് പരിക്ക്
നടരാജന്റെ മകന് മനോജുമായുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഷീറ്റിട്ടു നിര്‍മിച്ചിരുന്ന വീട് പൂര്‍ണമായും നശിച്ചു. ടെലിവിഷന്‍, ഫ്രിഡ്ജ് ഉള്‍പ്പടെ വീട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചു. മനോജ് കഴിഞ്ഞ ദിവസം ഒരു യുവതിയോട് മോശമായി പെരുമാറിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് യുവതി പൊലീസില്‍ പരാതി നല്കി. പൊലീസ് മനോജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത് വിട്ടയക്കുകയായിരുന്നു. പിന്നാലെ യുവതിയുടെ ബന്ധുക്കളുള്‍പ്പെടെ ഏതാനുംപേര്‍ മനോജിന്റെ വീട്ടിലെത്തി ആയുധങ്ങള്‍കാട്ടി ഭീഷണിമുഴക്കി.
അന്നുരാത്രി തന്നെ നടരാജനും ഭാര്യ മണിയമ്മയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ രാത്രി പത്തരയോടെ ഏതാനുംപേരെത്തി വീടുകത്തിക്കുകയായിരുന്നു. ശബ്ദംകേട്ട് നടരാജനും ഭാര്യയും ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സമയം മനോജ് വീട്ടിലുണ്ടായിരുന്നില്ല.
Discussion about this post