പാലക്കാട്: ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. മുളയങ്കാവ് താഴത്തെ പുരയ്ക്കല്‍ ഷാജി (45), ഭാര്യ സുചിത്ര (35) എന്നിവരാണ് മരിച്ചത്.
മൃതദേഹങ്ങള്‍ക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. വീട്ടില്‍ നിന്നും ഞായറാഴ്ച വൈകിട്ടോടെ ദുര്‍ഗന്ധം വരാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് പ്രദേശവാസികളെത്തി വീട് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
also read: ഇസ്രയേലിലെ മിസൈല്‍ ആക്രമണം: മലയാളി യുവതിയ്ക്ക് പരിക്ക്
ഷാജിയെ തൂങ്ങി മരിച്ച നിലയിലും സുചിത്രയെ തറയില്‍ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഇവര്‍ക്ക് പത്ത് വയസ് പ്രായമുളള ഒരു കുട്ടിയുമുണ്ട്. എന്നാല്‍ സംഭവസമയത്ത് കുട്ടിയെ ഷാജിയുടെ വീട്ടിലാക്കിയിരിക്കുകയായിരുന്നു.
നാലു വര്‍ഷമായി ഷാജിയും സുചിത്രയും വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഷാജിയും സുചിത്രയും തമ്മില്‍ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം.
Discussion about this post