തിരുവനന്തപുരം: തിരുവനന്തപുരം കോര്പറേഷന് ജനറല്‍ ആശുപത്രി സൂപ്രണ്ടിന് പിഴ ചുമത്തി. വളപ്പില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയ സംഭവത്തിലാണ് സ്ഥാപനത്തിന്റെ ചുമതലയുള്ള സൂപ്രണ്ടിന് 10,000 രൂപ പിഴ ചുമത്തിയത്. ഇതിനു പുറമേ കൃത്യമായി മാലിന്യസംസ്കരണ സംവിധാനം ഒരുക്കാത്തതിനു കാരണം കാണിക്കല്‍ നോട്ടിസും നല്‍കിയിരിക്കുകയാണ്.
ALSO READ- കോഴിക്കോട് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം
ആശുപത്രി വളപ്പില്‍ പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞുകവിഞ്ഞതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മന്ത്രി എംബി രാജേഷിന്റെ നിര്‍ദേശപ്രകാരമാണ് തദ്ദേശ വകുപ്പിലെയും കോര്‍പറേഷനിലെയും ഉന്നത ഉദ്യോഗസ്ഥ സംഘം സ്ഥലം പരിശോധിച്ചത്. തുടര്‍ന്ന് നല്കിയ റിപ്പോര്‍ട്ടിലാണ് തീരുമാനം
മാലിന്യസംസ്കരണത്തില്‍ വീഴ്ച വരുത്തുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു പിഴ ചുമത്തുന്നതും നോട്ടിസ് നല്‍കുന്നതും അപൂര്‍വമാണ്. ഇത്തരം വീഴ്ച വരുത്തുന്ന മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി ആരംഭിക്കുമെന്നും തദ്ദേശ വകുപ്പ് സൂചിപ്പിച്ചു.
Discussion about this post