തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ ശക്തമാകും. മലയോര മേഖലയില്‍ ഇടി മിന്നലോട് കൂടിയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വടക്കന്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. കാലവര്‍ഷം കഴിഞ്ഞ് തുലാവര്‍ഷം തുടങ്ങുന്നതിന്റെ ഭാഗമായുള്ള മാറ്റമാണ് കാലാവസ്ഥയില്‍ ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായി പകല്‍സമയത്ത് അന്തരീക്ഷ താപനിലയും കടുക്കും.
സംസ്ഥാനത്തിന്റെ പല ഭാഗത്തും താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് പോകുമെന്നാണ് വിലയിരുത്തുന്നത്.
Discussion about this post