കോഴിക്കോട്: ഭാര്യ ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം പോയതിന് പിന്നാലെ വീട്ടില്‍ വന്‍ ആഘോഷവുമായി യുവാവ്. വടകരയിലാണ് സംഭവം. ഭാര്യ പോയതിന് പിന്നാലെ 250 പേര്‍ക്ക് ബിരിയാണി വിളമ്പിയും ഗാനമേള സംഘടിപ്പിച്ചാണ് ഭര്‍ത്താവ് ആഘോഷിച്ചത്. സമീപവാസികളെയും സുഹൃത്തുക്കളെയുമെല്ലാം വിളിച്ചിരുന്നു ആഘോഷത്തിന്.
കഴിഞ്ഞ ദിവസമാണ് വടകരയില്‍ യുവതി ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം പോയത്. ഇതിന് പിന്നാലെ വീട്ടില്‍ പന്തലിട്ട് ആഘോഷം സംഘടിപ്പിക്കുകയായിരുന്നു ഭര്‍ത്താവ്. ബിരായണി വിളമ്പിയതിന് പുറമെ കരോക്കെ ഗാനമേളയും സംഘടിപ്പിച്ചു.
പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷണവും മദ്യവും വിളമ്പിയതായാണ് വിവരം. കരോക്കെ ഗാനമേളയ്ക്കൊപ്പം യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും നൃത്തച്ചുവടുകളുമായി കളംനിറഞ്ഞു. ഇതോടെ ശരിക്കുമൊരു കല്യാണ വീടിന്റെ പ്രതീതിയായി. അതേസമയം ഭാര്യ പോയതില്‍ മാനസികമായി വിഷമമുണ്ടെന്നും, മനസിലെ പ്രയാസം അകറ്റാന്‍ വേണ്ടിയാണ് ഇതൊക്കെ ചെയ്തതെന്നും യുവാവ് പറഞ്ഞു.
Discussion about this post