തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നും തെറിച്ച് റോഡിലേക്ക് വീണ് വിദ്യാര്‍ഥിനി. തിരുവനന്തപുരത്താണ് നടുക്കുന്ന സംഭവം. തലനാരിഴക്കാണ് വലിയ അപകടത്തില്‍ നിന്നും വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത്.
ബസിന്റെ ടയറിനടിയില്‍ പെടാതെ പരിക്കുകളോടെ പെണ്‍കുട്ടി രക്ഷപെടുകയായിരുന്നു. പോത്തന്‍കോട് എല്‍വിഎച്ച്എസ്സിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമയാണ് അപകടത്തില്‍പ്പെട്ടത്.
also read: ഒരാള്‍ കാണാന്‍ വരുമെന്ന് പറഞ്ഞ് മുറിയെടുത്തു, കോണ്‍ഗ്രസ് നേതാവ് ഹോട്ടലില്‍ മരിച്ചനിലയില്‍
കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂള്‍ വിട്ടു തിരികെ മോഹനപുരത്തെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. കെഎസ്ആര്‍ടിസി ബസ് വാവറയമ്പലത്ത് നിറുത്തി ആളെ കയറ്റിയ ശേഷം മുന്നോട്ടെടുത്തതായിരുന്നു.
അപ്പോഴാണ് ഡോര്‍ തുറന്ന് പെണ്‍കുട്ടി റോഡിലേക്ക് തെറിച്ചു വീണത്. സംഭവം ബസ്സിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെയും നാട്ടുകാരെയും ഒന്നടങ്കം നടുക്കി. അതേസമയം കുട്ടിയുടെ പരിക്ക് ഗുരുതരമല്ല
Discussion about this post