ക്രമസമാധാന നില തകര്‍ന്നെങ്കിലും രാഷ്ടപതി ഭരണത്തിന്റെ ആവശ്യമില്ല, ബിജെപിയുടേത് അതിമോഹം; മുല്ലപ്പള്ളി രാമചന്ദ്രന്‍

ബിജെപി എംപി നിഷികാന്ദ് ഡുബെയാണ് ലോകസഭയില്‍ കേരള സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യം ഉന്നയിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നെങ്കിലും രാഷ്ട്രപതി ഭരണത്തിന്റെ ആവശ്യമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തില്‍ കേന്ദ്രം ഇടപെടേണ്ട സാഹചര്യം ഇല്ലെന്നും ബിജെപിയുടേത് അതിമോഹമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇപ്പോഴുള്ള സാഹചര്യം ചൂണ്ടിക്കാട്ടി ബിജെപി എംപി നിഷികാന്ദ് ഡുബെയാണ് ലോക്‌സഭയില്‍ കേരള സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യം ഉന്നയിച്ചത്.

Exit mobile version