മലപ്പുറം: വെളുക്കാന്‍ വേണ്ടി ക്രീം തേച്ചവര്‍ക്ക് ഇപ്പോള്‍ എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്. നെഫ്രോടിക് സിന്‍ഡ്രോം എന്ന രോഗം ബാധിച്ചിരിക്കുകയാണ്. മലപ്പുറത്തെ 11 പേര്‍ക്കാണ് നെഫ്രോടിക് സിന്‍ഡ്രോം രോഗം പിടിപെട്ടത്. പതിനാലുകാരിയുടെ നില ഗുരുതരാവസ്ഥയിലുമാണ്.
‘യൂത്ത് ഫെയ്സ്’, ‘ഫൈസ’ തുടങ്ങിയ ചര്‍മം വെളുപ്പിക്കല്‍ ക്രീമുകള്‍ ആണ് രോഗാവസ്ഥയുണ്ടാക്കിയിരിക്കുന്നത്. ദേശീയ രഹസ്യാന്വേഷണ വിഭാഗം വിഷയത്തില്‍ അന്വേഷണം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂടുതല്‍ പേരില്‍ രോഗലക്ഷണങ്ങളുണ്ടോയെന്നും സംഘം പരിശോധിക്കുന്നുണ്ട്. ചില ക്രീമുകളില്‍ രസവും കറുത്തീയവും അമിതമായി അടങ്ങിയിട്ടുണ്ടെന്നു കോട്ടയ്ക്കലിലെയും കൊച്ചിയിലെയും സ്വകാര്യ ആശുപത്രികള്‍ നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
മലപ്പുറം ഡ്രഗ്സ് കണ്ട്രോള് വിഭാഗം ഓഫിസിലും കോട്ടയ്ക്കലിലെ ആശുപത്രിയിലും അന്വേഷണ സംഘമെത്തി വിവരങ്ങള്‍ ശേഖരിച്ചു. മലപ്പുറം ഡ്രഗ്സ് കണ്ട്രോള് വിഭാഗം നേരത്തേ തന്നെ ഇത്തരം ക്രീമുകളുടെ വില്പന നിരീക്ഷിച്ചുവരികയായിരുന്നു.
ക്രീമുകളില്‍ ലോഹമൂലകങ്ങള്‍ അമിതമായുള്ളതിനാല്‍ പെട്ടെന്ന് ചര്‍മത്തില്‍ തിളക്കമുണ്ടാകും. എന്നാല്‍, ഈ മൂലകങ്ങള്‍ രക്തത്തില്‍ കലര്‍ന്നു വൃക്കയെ ബാധിക്കും. ശരീരഭാരം കൂടുക, അമിതമായ ക്ഷീണം, ഉയര്‍ന്ന രക്തസമ്മര്‍ദം, അണുബാധ തുടങ്ങിയവ ഉണ്ടാകാം.
Discussion about this post