വളാഞ്ചേരി: മദ്രസാ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റിലായ സംഭവത്തില്‍ ഇരകളുടെ മാതാപിതാക്കള്‍ക്ക് മേല്‍ സമ്മര്‍ദ്ദം എന്ന് പരാതി. മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലാണ് സംഭവം.
മദ്രസ അധ്യാപകന്‍ കുറ്റിപ്പുറം മധുരശേരി സ്വദേശി ഹബീബിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നാട്ടിലെ പൗരപ്രമുഖരും പള്ളി കമ്മിറ്റി ഭാരവാഹികളും ഉള്‍പ്പെടെയുള്ളവര്‍ മൊഴിമാറ്റാന്‍ ഉള്‍പ്പെടെ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹബീബിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പീഡന വിവരം ചൈല്‍ഡ് ലൈനെ അറിയിച്ചത് മുതല്‍ പല കോണുകളില്‍ നിന്നും സമ്മര്‍ദം തുടങ്ങിയെന്ന് ഇരകളുടെ കുടുംബാംഗങ്ങള്‍ പറയുന്നു.
നേരത്തെയും ഹബീബിനെതിരെ കൂടുതല്‍ കുട്ടികള്‍ പീഡന പരാതിയുമായി എത്തിയിരുന്നു. എന്നാല്‍ സമ്മര്‍ദം മൂലം പലരും പിന്മാറി എന്നാണ് ആരോപണം. ഇരകള്‍ക്ക് നിയമസഹായം നല്‍കാന്‍ ശ്രമിച്ചത് തന്നെയും ഭീഷണിപ്പെടുത്തിയെന്ന് പൊതു പ്രവര്‍ത്തകന്‍ ആയ ആരിഫും ആരോപിച്ചു.
Discussion about this post