എറണാകുളം: മുനമ്പത്ത് വള്ളം കടലില്‍ മുങ്ങി കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു. 7 പേരെയാണ് ഇന്നലെ രാത്രി കാണാതായത്. ഇതില്‍ മൂന്ന് പേരെ കണ്ടെത്തിയെങ്കിലും നാല് പേര്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.
കോസ്റ്റ്ഗാര്‍ഡിന്റെയും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെയും കോസ്റ്റല്‍ പോലീസിന്റെയും നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്. തെരച്ചിലിനായി മത്സ്യത്തൊഴിലാളികളും രംഗത്തുണ്ട്.
മാലിപ്പുറത്ത് നിന്ന് ഇന്‍ബോര്‍ഡ് വള്ളത്തില്‍ മീന്‍ ശേഖരിക്കാന്‍ പോയ ചെറു ബോട്ടാണ് മുങ്ങിയത്. വള്ളത്തിലുണ്ടായിരുന്ന 7 പേരില്‍ ആനന്ദന്, മണികണ്ഠന്, ബൈജു എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഷാജി, ശരത്, മോഹനന്,രാജു, എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. അവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
Discussion about this post