മതിയായ രേഖകളില്ലെന്ന കണ്ടെത്തല്‍, കുവൈത്ത് ജയിലിലായിരുന്ന 19 മലയാളി നഴ്‌സുമാര്‍ക്ക് മോചനം

കുവൈത്ത്: കുവൈത്ത് ജയിലില്‍ കഴിഞ്ഞ 19 മലയാളികള്‍ ഉള്‍പ്പെടെ 60 നഴ്‌സുമാര്‍ക്ക് മോചനം. മതിയായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ ജയിലിലടച്ചത്. 23 ദിവസമായി ജയിലില്‍ കഴിയുകയായിരുന്നു ഇവര്‍.

വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ നേരിട്ടുള്ള ഇടപെടലാണ് ഇന്ത്യക്കാര്‍ക്ക് മോചനത്തിനുള്ള വഴി തുറന്നത്. ഇവരെ നാടുകടത്താനിരിക്കെയാണ് നടപടി. അതേസമയം, ഇവര്‍ക്ക് കുവൈത്തില്‍ തുടരാനുള്ള അനുമതിയും ലഭിച്ചു.

also read: കൂലിയെച്ചൊല്ലി തര്‍ക്കം, ഹരിപ്പാട് ഡ്രൈവറെ മര്‍ദ്ദിച്ച് ഓട്ടോ തല്ലിത്തകര്‍ത്തു; രണ്ട് പേര്‍ പിടിയില്‍

മാലിയ മേഖലയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ഹ്യൂമന്‍ റിസോഴ്സ് കമ്മിറ്റി നടത്തിയ സുരക്ഷാ പരിശോധനയിലാണ് നഴ്സുമാര്‍ക്ക് മതിയായ രേഖകളില്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

ഓഗസ്റ്റിലായിരുന്നു പരിശോധന. വര്‍ഷങ്ങളായി നിയമാനുസൃതം ജോലി ചെയ്തവരാണ് മിക്കവരും. ശസ്ത്രക്രിയാ മുറിയില്‍ ലൈസന്‍സില്ലാതെ ജോലി ചെയ്തു, മതിയായ യോഗ്യതകള്‍ ഇല്ലായിരുന്നു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.

also read: പുഴയിലേക്ക് കാര്‍ മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാര്‍ മരിച്ച സംഭവം; ചതിച്ചത് ഗൂഗിള്‍ മാപ്പല്ലെന്ന് എംവിഡി

കുവൈത്തിലെ ഇന്ത്യന്‍ എംബസിയും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇടപെട്ടതിനെ തുടര്‍ന്ന് ഇവരില്‍ അഞ്ച് മലയാളികള്‍ക്ക് ജയിലില്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാന്‍ അവസരം ഒരുക്കിയിരുന്നു. ഇന്ത്യക്കാര്‍ക്കൊപ്പം അറസ്റ്റിലായ ഫിലിപ്പീന്‍സ്, ഈജിപ്ത്, ഇറാന്‍ പൗരന്‍മാരെയും മോചിപ്പിച്ചിട്ടുണ്ട്.

Exit mobile version