ഹരിപ്പാട്: കൂലിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഡ്രൈവറെ മര്‍ദ്ദിച്ച് ഓട്ടോറിക്ഷ തല്ലിത്തകര്‍ത്തു. സംഭവത്തില്‍ രണ്ട് പേര് പിടിയില്‍ ചെറുതന ഇലഞ്ഞിക്കല്‍ വീട്ടില്‍ യദുകൃഷ്ണന് (26), പായിപ്പാട് കടവില്‍ ഹൗസില്‍ ഫാറൂഖ്( 26) എന്നിവരെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം കൂലിചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഓട്ടോ ഡ്രൈവറായ വീയപുരം മനു വില്ലയില്‍ മധു (56) വിനെ രണ്ട് പേര് ചേര്‍ന്ന് മര്‍ദ്ദിച്ച് ഓട്ടോറിക്ഷ തല്ലി തകര്‍ക്കുകയായിരുന്നു. ആര് കെ ജംഗ്ഷനില്‍ നിന്നും ഓട്ടോയില്‍ കയറിയ പ്രതികള്‍ തൃപ്പക്കുടം ക്ഷേത്രത്തിന്റെ ഭാഗത്ത് എത്തിയപ്പോള്‍ ഇറങ്ങി. മധു ഓട്ടോ കൂലി ചോദിച്ചപ്പോള്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയും ഓട്ടോ തല്ലിത്തകര്‍ക്കുകയും ചെയ്തു.
യദുകൃഷ്ണനെ ചെറുതനയില്‍ നിന്നും, ഫാറൂഖിനെ കരുനാഗപ്പള്ളിയില്‍ നിന്നുമാണ് പിടികൂടിയത്. പ്രതികള്‍ ഹരിപ്പാട്, വീയപുരം സ്റ്റേഷനുകളില്‍ വേറെയും ക്രിമിനല്‍ കേസുകളിലും പ്രതിയാണ്.
Discussion about this post