കോഴിക്കോട്: വാടക വീട് കേന്ദ്രീകരിച്ച് മാരക ലഹരി മരുന്നായ എംഡിഎംഎ വില്‍പ്പന നടത്തി വന്ന താമരശ്ശേരി ചുണ്ടങ്ങ പൊയില്‍ സ്വദേശി അതുല്‍ പിടിയില്‍. നാര്‍കോട്ടിക് സെല്‍ അസി. കമീഷണര്‍ ടി.പി ജേക്കബിന്റെ നേതൃത്വത്തില്‍ ഉള്ള ഡാന്‍സാഫും മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ എം.എല്‍. ബെന്നി ലാലുവിന്റെ നേത്യത്വത്തിലുള്ള മെഡിക്കല്‍ കോളേജ് പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
വാടകവീട് കേന്ദ്രികരിച് ലഹരിമരുന്ന് വില്‍പ്പന ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഡാന്‍സഫ് സ്‌കോഡ് വീട് നിരീക്ഷിച്ച് വരികയായിരുന്നു. തുടര്‍ന്ന് അതുല്‍ പിടിയിലാവുകയും ചെയ്തു. വീട്ടുടമയെ തെറ്റിദ്ധരിപ്പിച്ച് നല്ല കുടുംബം പോലെ ഒരു യുവതിയോടപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. അതുകൊണ്ടു തന്നെ വീട്ടുടമയ്ക്കും, പരിസരവാസികള്‍ക്കും സംശയമുണ്ടായിരുന്നില്ല.
ALSO READ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത, തെക്കന്‍ കേരളത്തില്‍ കൂടുതല്‍ ജാഗ്രത
ഇയാള്‍ താമസിക്കുന്ന വീട്ടില്‍ മെഡിക്കല്‍ കോളേജ് എസ്.ഐ നിധിന്‍ ആര്‍ നടത്തിയ പരിശോധനയിലാണ് 12.400 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. അറസ്റ്റിലായ അതുലിന് താമരശ്ശേരി സ്റ്റേഷനില്‍ മയക്കുമരുന്ന് വില്‍പന നടത്തിയതിന് കേസ് ഉണ്ട്. ജാമ്യത്തില്‍ ഇറങ്ങി ഇയാള്‍ വീണ്ടും മയക്ക് മരുന്ന് കച്ചവടത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇയാള്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണ്.