മലപ്പുറം: തട്ടമിടുന്ന മുസ്ലിം പെണ്‍കുട്ടികളെ സംബന്ധിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനില്‍കുമാറിന്റെ പരാമര്‍ശത്തില്‍ വീണ്ടും പ്രതികരിച്ച് കെടി ജലീല്‍ എംഎല്‍എ. മലപ്പുറത്തുനിന്ന് വരുന്ന പുതിയ പെണ്‍കുട്ടികള്‍ തട്ടം തലയിലിടാന്‍ വന്നാല്‍ വേണ്ടായെന്ന് പറയുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വരവോടെയാണെന്നായിരുന്നു അനില്‍ കുമാറിന്റെ കുറിപ്പ്.
എല്ലാ കാര്യത്തിലും വ്യക്തവും ശക്തവുമായ നിലപാടുള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്നും അതുകൊണ്ടാണ് ഞാനടക്കമുള്ള ലക്ഷോപലക്ഷം വിശ്വാസികള്‍ സിപിഐഎമ്മിനെ ഇഷ്ടപ്പെടുന്നതെന്നും കെടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കൂടാതെ, സ്വന്തം ഭാര്യമാരും പെണ്‍മക്കളും തലയില്‍ തട്ടമിട്ടാണോ നടക്കുന്നത് എന്ന് ലീഗുകാര്‍ ആത്മപരിശോധന നടത്തുക. ലീഗിന്റെ ആജ്ഞാനുവര്‍ത്തികളായ പണ്ഡിതര്‍ ലീഗ് നേതാക്കളെയാണ് ആദ്യം ദീന്‍ അഥവാ മതം പഠിപ്പിക്കേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു.
also read- പിടിയിലായ ഐഎസ് ഭീകരിൽ പിഎച്ച്ഡി വിദ്യാർത്ഥിയും, മൂവരും എഞ്ചിനിയീറിങ് ബിരുദധാരികൾ; ഷാനവാസ് വിവാഹം ചെയ്തത് മതപരിവർത്തനത്തിന് ശേഷം, ഭാര്യ ഒളിവിൽ
കെടി ജലീലിന്റെ കുറിപ്പ്:
‘തട്ടബോംബ്’ ചീറ്റിപ്പോയി!എല്ലാ കാര്യത്തിലും വ്യക്തവും ശക്തവുമായ നിലപാടുള്ള പാര്‍ട്ടിയാണ് സി.പി.ഐ.(എം). അതുകൊണ്ടാണ് ഞാനടക്കമുള്ള ലക്ഷോപലക്ഷം വിശ്വാസികള്‍ സി.പി.ഐ.എമ്മിനെ ഇഷ്ടപ്പെടുന്നത്. ‘വസ്ത്രം, ഭക്ഷണം, വിശ്വാസം ഇതൊക്കെ ഓരോരുത്തരുടെയും ജനാധിപത്യ അവകാശമാണ്. അവനവന് ശരിയെന്ന് തോന്നുന്നത് തെരഞ്ഞെടുക്കാം. തട്ടമിടലും ഇടാതിരിക്കലും ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്. തട്ടമിടീക്കാനും തട്ടമൂരിപ്പിക്കാനും സി.പി.ഐ (എം) ഇല്ല’. ഇതാണ് ഗോവിന്ദന്‍ മാസ്റ്ററുടെ വാക്കുകളുടെ രത്‌നച്ചുരുക്കം.
ലീഗുകാര്‍ അവരവരുടെ വീട്ടിലെ കാര്യം നോക്കുക. സ്വന്തം ഭാര്യമാരും പെണ്‍മക്കളും തലയില്‍ തട്ടമിട്ടാണോ നടക്കുന്നത് എന്ന് ആത്മപരിശോധന നടത്തുക. ലീഗിന്റെ ആജ്ഞാനുവര്‍ത്തികളായ പണ്ഡിതര്‍ ലീഗ് നേതാക്കളെയാണ് ആദ്യം ‘ദീന്‍’ അഥവാ മതം പഠിപ്പിക്കേണ്ടത്. ഏറ്റവും ചുരുങ്ങിയത് ലീഗിന്റെ സെക്രട്ടേറിയേറ്റ് മെമ്പര്‍മാരുടെ ഭാര്യമാരും പെണ്‍മക്കളും ‘ഇസ്ലാമിക വേഷം’ ധരിക്കുന്നവരാണോ എന്ന് അന്വേഷിച്ച് ഉറപ്പുവരുത്തുക.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ആഭിമുഖ്യം പുലര്‍ത്തി ലീഗില്‍ നിന്ന് പോകുന്നവര്‍ വിശ്വാസപരിസരത്ത് നിന്നല്ല പോകുന്നത്. മുസ്ലിംലീഗിന്റെ ‘കപടവിശ്വാസ’ പരിസരത്തു നിന്നാണ്.
വസ്സലാം – ലാല്‍സലാം
Discussion about this post