ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന് വയ്ക്കുന്നു. വിവിധ സംസ്ഥാനങ്ങളും രാജ്യങ്ങളും സന്ദര്‍ശിക്കുമ്പോള്‍ നരേന്ദ്ര മോഡിക്ക് അപൂര്‍വ പുരാവസ്തുക്കളും മറ്റ് അമൂല്യ വസ്തുക്കളുമുള്‍പ്പടെ സമ്മാനമായി ലഭിക്കാറുണ്ട്. ഇതാണ് ലേലത്തിന് വയ്ക്കുന്നത്. സാധാരണക്കാര്‍ക്ക് ഈ സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍ വന്നുചേര്‍ന്നിരിക്കുന്നത്.
ദേശീയ തലസ്ഥാനത്തെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്സില്‍ നടന്ന പ്രദര്‍ശനത്തിന്റെ ഭാഗമായി ഈ സമ്മാനങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലേലത്തിലൂടെ ആര്‍ക്കും ഇവ സ്വന്തമാക്കാം. ഈ ഉപഹാരങ്ങളുടെ വില 100 രൂപ മുതല്‍ 64 ലക്ഷം രൂപ വരെയാണ്. മോഡിക്ക് സമ്മാനിച്ച 900-ലധികം സമ്മാനങ്ങളും മെമന്റോകളും ലേലത്തിനുണ്ട്.
Discussion about this post