ഇടുക്കി: പാമ്പനാര്‍ കൈലാസ ഗിരിയില്‍ കുടുങ്ങിയ യുവാക്കള്‍ക്ക് രക്ഷകരായെത്തി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍. സമുദ്ര നിരപ്പില്‍ നിന്നും 4000 അടി ഉയരത്തില്‍ കുടുങ്ങിയ നാലുപേരെയാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്.
കാഞ്ഞിരപ്പള്ളി സ്വദേശികളാണ് കഴിഞ്ഞ ദിവസം രാത്രി മല മുകളില്‍ കുടുങ്ങിയത്. കനത്ത മൂടല്‍മഞ്ഞും മഴയും കാരണം അവര്‍ക്ക് മടങ്ങി വരാന്‍ സാധിച്ചിരുന്നില്ല. ഇതിനിടെ ഒരാളുടെ കാല് മടങ്ങുകയും നീര് വയ്ക്കുകയും ചെയ്തു.
പീരുമേട് നിലയത്തിലേക്ക് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് സംഭവസ്ഥലത്ത് എത്തുകയും നാലുപേരെയും സുരക്ഷിതമായി താഴെയിറക്കുകയുമായിരുന്നു.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക് ഓഫീസര്‍ മധുസൂദനന്, റെസ്ക്യൂ ഓഫീസര്‍ ഡ്രൈവര്‍ സുനില്‍ കുമാര്‍ എസ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ അന്‍ഷാദ്. എ, ബിബിന്‍ സെബാസ്റ്റ്യന്‍, അരുണ്‍ കെ എസ് എന്നിവരാണ് രക്ഷപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.
Discussion about this post