കോഴിക്കോട്: കോഴിക്കോട് ഡോക്ടറെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത മൂന്നംഗ സംഘം അറസ്റ്റില്‍. തിങ്കളാഴ്ച പുലര്‍ച്ചെ റെയില്‍വെ സ്റ്റേഷന് സമീപമുള്ള ലോഡ്ജിലായിരുന്നു സംഭവം.
എളേറ്റില്‍ വട്ടോളി പന്നിക്കോട്ടൂര്‍ കല്ലാനി മാട്ടുമ്മല്‍ ഹൗസില്‍ ഇ.കെ.മുഹമ്മദ് അനസ് (26), കുന്ദമംഗലം നടുക്കണ്ടിയില്‍ ഗൗരീശങ്കരത്തില്‍ എന്‍.പി.ഷിജിന്‍ദാസ് (27), പാറോപ്പടി മാണിക്കത്താഴെ ഹൗസില്‍ അനു കൃഷ്ണ (24) എന്നിവരാണ് പിടിയിലായത്.
also read: വിമാനാപകടം; ഇന്ത്യന്‍ ശതകോടീശ്വരനും മകനും ദാരുണാന്ത്യം
ഇവര്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് ഡോക്ടറുമായി പരിചയപ്പെട്ടത്. ഡോക്ടറുടെ റൂം മനസ്സിലാക്കിയശേഷം പുലര്‍ച്ചെ ആയുധവുമായെത്തിയ പ്രതികള്‍ ഡോക്ടറെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഡോക്ടറുടെ കൈവശം പണമില്ലെന്ന് കണ്ടപ്പോള്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഗൂഗിള്‍ പേ വഴി 2,500 രൂപ അയപ്പിച്ചു.
പ്രതികള്‍ ലഹരി ഉപയോഗിക്കുന്നവരാണ്. ലഹരിമരുന്ന് വാങ്ങാന്‍ പണം കണ്ടെത്താനായിരുന്നു മോഷണം. പൊലീസ് പിടികൂടാതിരിക്കാന്‍ അനസും അനുവും ഡല്‍ഹിയിലേക്ക് പോകാന്‍ പ്ലാന്‍ ചെയ്തിരുന്നു. ഇതിനിടയിലാണ് പൊലീസിന്റെ പിടിയിലായത്.
also read: മഹാരാഷ്ട്രയിൽ സർക്കാർ ആശുപത്രിയിൽ കൂട്ടമരണം; 12 നവജാത ശിശുക്കൾ ഉൾപ്പടെ 24 രോഗികൾ മരിച്ചു
ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ബൈജു കെ.ജോസിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പൊലീസും, കോഴിക്കോട് ആന്റി നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ടി.പി.ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Discussion about this post