തിരുവനന്തപുരം: സംസ്ഥാനത്ത് നാലുദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കേരളത്തില്‍ മിതമായി മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന്യൂനമര്‍ദ്ദം തെക്ക് പടിഞ്ഞാറന്‍ ഝാര്‍ഖണ്ഡിന് മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. മധ്യ മഹാരാഷ്ട്രയ്ക്ക് മുകളില്‍ സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി. ഇതിന്റെയെല്ലാം സ്വാധീനഫലമായി വരുംദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം.
also read: മഹാരാഷ്ട്രയിൽ സർക്കാർ ആശുപത്രിയിൽ കൂട്ടമരണം; 12 നവജാത ശിശുക്കൾ ഉൾപ്പടെ 24 രോഗികൾ മരിച്ചു
ഇടിമിന്നലിനും സാധ്യതയുണ്ട്. അതേസമയം, ഇടിമിന്നല്‍ അപകടകാരിയായത് കൊണ്ട് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ കേരളത്തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
അതിനാല്‍ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
Discussion about this post