നിലമ്പൂർ: ബിവറേജ് കോർപ്പറേഷന്റെ ചില്ലറ മദ്യ വിൽപ്പനശാലയിൽ നിന്നും വിജിലൻസ് പരിശോധനയിൽ അദിക പണം കണ്ടെത്തി. നിലമ്പൂരിലെ ഔട്ട്‌ലെറ്റിൽ നിന്നാണ് താത്കാലിക ജീവനക്കാരനിൽ നിന്ന് 10,800 രൂപ പിടിച്ചെടുത്തത്. വിജിലൻസ് സി ഐ ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രി വൈകിയും പരിശോധന നടത്തിയാണ് ക്രമക്കേട് കണ്ടെത്തിയത്.
നേരത്തെ മുതൽ ജീവനക്കാർ നേരിട്ട് അധിക പണം ഉപഭോക്താക്കളിൽ നിന്ന് വാങ്ങുന്നു എന്ന പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്ന് മാസങ്ങൾക്ക് മുമ്പ് വിജിലൻസ് നടത്തിയ പരിശോധനയിൽ പണം പിടിച്ചെടുക്കുകയും ചെയ്തിരുന്നു..
അതേസമയം, ജീവനക്കാർ ഇപ്പോൾ താത്കാലിക ജീവനക്കാർ വഴിയാണ് പണം വാങ്ങുന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. വിൽപ്പന ശാലയിലെ സ്റ്റോക്ക് സംബന്ധിച്ച പരിശോധന നടത്തുമെന്നും സി ഐ ജ്യോതിന്ദ്രകുമാർ പറഞ്ഞു. പരിശോധനയിൽ എസ് ഐ സജി, എ എസ് ഐ ഹനീഫ, സീനിയർ സിവിൽ പോലീസ് ഓഫീസർ ധനേഷ്, അങ്ങാടിപ്പുറം കൃഷി ഓഫീസർ റാഫേൽ സേവ്യർ എന്നിവരും പങ്കെടുത്തു.
Discussion about this post