തിരുവനന്തപുരം: ജീവനക്കാരന്റെ ചോദ്യം ഇഷ്ടപ്പെടാതെ ലഗേജിൽ ബോംബുണ്ടെന്ന് പറഞ്ഞ യാത്രക്കാരന്റെ യാത്രയും മുടങ്ങി പോലീസ് പിടിയിലുമായി. തിരുവനന്തപുരം വിമാനത്താവളത്തിലായിരുന്നു സംഭവം. ദുബായിലേക്കുപോകാനുള്ള എമിറേറ്റ്സ് വിമാനത്തിനായി എത്തിയ യാത്രക്കാരന്റെ യാത്രയാണ് അതോടെ മുടങ്ങിയത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ലഗേജുമായി ചെക് ഇൻ കണ്ടൗറിൽ പരിശോധനയ്ക്കെത്തിയ യാത്രക്കാരനോട് കൂടുതലായി എന്തെങ്കിലും ഉണ്ടോയെന്ന് ജീവനക്കാരൻ ചോദിച്ചിരുന്നു. ഈ ചോദ്യം ഇഷ്ടപ്പെടാതിരുന്ന യാത്രക്കാരൻ ബാഗിൽ ബോംബുണ്ടെന്ന് മറുപടി നൽകിയതാണ് പ്രശ്നമായത്.
ഇതോടെ പരിഭ്രാന്തരായ ജീവനക്കാരൻ വിമാന കമ്പനിയുടെ ജീവനക്കാരെ വിവരം അറിയിക്കുകയും തുടർന്ന് വിമാനക്കമ്പനിയുടെ ആവശ്യപ്രകാരം യാത്രക്കാരനെ തടഞ്ഞു വെയ്ക്കുകയുമായിരുന്നു.
പിന്നാലെ ബോംബ് സ്വാക്ഡെത്തി എല്ലാ ബാഗുകളും പരിശോധിച്ച് ബോംബില്ലെന്ന് ഉറപ്പുവരുത്തി. ശേഷം യാത്രക്കാരനെ വലിയ തുറ പോലീസിന് കൈമാറുകയും ചെയ്തു.
ALSO READ- മതപരിവർത്തനം നടക്കുന്നെന്ന് സന്ദേശം; പാഞ്ഞെത്തിയ പോലീസ് കണ്ടത് ഹോട്ടലിലെ പിറന്നാൾ ആഘോഷം!
അതേസമയം, ജീവനക്കാരന്റെ ചോദ്യം ഇഷ്ടപ്പെടാത്തതിനെ തുടർന്ന് അബദ്ധവശത്തിൽ ബോംബുണ്ടെന്ന് പറഞ്ഞതെന്നാണ് യാത്രക്കാരന്റെ നൽകിയ മൊഴി. ഇയാൾക്കെതിരെ കേസെടുത്തില്ലെന്ന് പോലീസും അറിയിച്ചു.
Discussion about this post