ചൂലെടുത്ത് വൃത്തിയാക്കാനിറങ്ങി പ്രധാനമന്ത്രി, ഒപ്പം ഫിറ്റ്‌നസ് താരവും, വീഡിയോ വൈറല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ശുചീകരണ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. ഗാന്ധിജയന്തിയോട് അനുബന്ധിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ശുചീകരണ പരിപാടി.

മോഡിക്കൊപ്പം ശുചീകരണ പ്രവൃത്തികളില്‍ ഫിറ്റ്‌നസ് ഇന്‍ഫ്‌ലുവന്‍സര്‍ അങ്കിത് ബൈയന്‍പുരിയയുമുണ്ടായിരുന്നു. പ്രധാനമന്ത്രി തന്നെയാണ് ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

also read: ജീവനക്കാരന്റെ ചോദ്യം ഇഷ്ടമായില്ല; ലഗേജിൽ ബോംബെന്ന് മറുപടി;തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരൻ പോലീസ് പിടിയിൽ; യാത്ര മുടങ്ങി

”ഇന്നു രാജ്യം ശുചിത്വത്തിന് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അങ്കിത് ബൈയന്‍പുരിയയും ഞാനും അതാണ് ചെയ്തത്. ശുചിത്വത്തിനുപരി കായിക ക്ഷമതയ്ക്കും ക്ഷേമത്തിനും ശ്രദ്ധ നല്‍കുന്നു. സ്വച്ഛ് ഭാരത്, സ്വസ്ത് ഭാരത് എന്നിവയ്ക്കു വേണ്ടിയാണ് ഇതെല്ലാം.”- വിഡിയോ പങ്കുവച്ചുകൊണ്ട് മോദി സമൂഹമാധ്യമത്തില്‍ കുറിച്ചു.

അതേസമയം,ഒക്ടോബര്‍ ഒന്നിന് മഹാത്മ ഗാന്ധിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഒരു മണിക്കൂര്‍ ശുചീകരണത്തിനായി മാറ്റിവയ്ക്കണമെന്ന് പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ ആഹ്വാനം ചെയ്തിരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ഇന്ന് ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി.

Exit mobile version