ഗൂഗിള്‍ മാപ്പ് വഴികാട്ടി, റോഡ് അവസാനിച്ചതറിയാതെ കാര്‍ മുന്നോട്ട് എടുത്തു, വീണത് പുഴയില്‍, യുവ ഡോക്ടര്‍മാരുടെ മരണ വാര്‍ത്തയില്‍ നടുങ്ങി നാട്

കൊച്ചി: എറണാകുളത്തെ യുവ ഡോക്ടര്‍മാരുടെ മരണം മലയാളികളെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. ഇവരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിനു കാരണം റോഡ് അവസാനിച്ചതറിയാതെ കാര്‍ മുന്നോട്ട് എടുത്തതാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന കൊടുങ്ങല്ലൂര്‍ മതിലകം പാമ്പിനേഴത്ത് അജ്മല്‍ (28), കൊല്ലം പാലത്തറ തുണ്ടില്‍ അദ്വൈത് (28) എന്നിവരാണ് വാഹനാപകടത്തില്‍ മരിച്ചത്. സഹപാഠികളും ഉറ്റസുഹൃത്തുക്കളുമാണ് ഇരുവരും.

also read: കെകെ ശൈലജയും പികെ ശ്രീമതിയും മാതൃക, അവരേക്കാള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുക ലക്ഷ്യം; മന്ത്രി വീണ ജോര്‍ജ്

ഞായറാഴ്ച പുലര്‍ച്ചെ 12.30ന് ഗോതുരുത്ത് കടല്‍വാതുരുത്തില്‍ പെരിയാറിന്റെ കൈവഴിയിലാണ് അപകടമുണ്ടായത്. ഡോ.ഖാസിക്, മെയില്‍ നഴ്‌സായ ജിസ്‌മോന്‍, മെഡിക്കല്‍ വിദ്യാര്‍ഥിനിയായ തമന്ന എന്നിവരും കാറിലുമ്ടായിരുന്നു. ഇവരെ രക്ഷപ്പെടുത്തി.

ഡോ.അദ്വൈതിന്റെ ജന്മദിനാഘോഷം കഴിഞ്ഞ് എറണാകുളത്തുനിന്നു കൊടുങ്ങല്ലൂരിലേക്കു മടങ്ങുന്ന വഴിയാണ് അപകടം ഉണ്ടായത്. ഗൂഗിള്‍ മാപ്പ് നോക്കിയാണ് മുന്നോട്ട് പോയതെന്നും മഴപെയ്തതിനെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടാണെന്നു കരുതിയാണ് പുഴയിലേക്ക് കാര്‍ എടുത്തതെന്നും അപകടത്തില്‍നിന്നു രക്ഷപ്പെട്ടവര്‍ നാട്ടുകാരോട് പറഞ്ഞു.

Exit mobile version