കണ്ണൂര്‍: മുന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഓര്‍മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. തന്റെ അറുപത്തിയൊമ്പതാം വയസില്‍ അര്‍ബുദത്തോടുള്ള പോരാട്ടം അവസാനിപ്പിച്ചാണ് കോടിയേരിയും മടങ്ങിയത്. രാഷ്ട്രീയജീവിതത്തിന്റെ ഉയരത്തില്‍ ജ്വലിച്ചു നില്‍ക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.
കേരള രാഷ്ട്രീയത്തിലെ സമവായത്തിന്റെ കമ്യൂണിസ്റ്റ് മുഖമായിരുന്ന കോടിയേരി അന്ത്യവിശ്രമം കൊള്ളുന്ന കണ്ണൂര്‍ പയ്യാമ്പലത്ത് സ്മൃതി കുടീരം രാവിലെ അനാച്ഛാദനം ചെയ്തു. വൈകീട്ട് തലശേരിയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പിലെ അനുസ്മരണ സമ്മേളനത്തില്‍ എം വി ഗോവിന്ദന്‍ പങ്കെടുക്കും.
also read; കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് ആക്രമണം, പരാതിയുമായി അര്‍ച്ചന ഗൗതമും പിതാവും
മൂന്നാഴ്ച നീളുന്ന അനുസ്മരണ പരിപാടികളാണ് കണ്ണൂരില്‍ സിപിഎം സംഘടിപ്പിക്കുന്നത്. അസാമാന്യ സംഘടനാപാടവം, താഴെത്തട്ടില്‍നിന്നും ഉയര്‍ന്ന് പാര്‍ട്ടിയുടെ സംസ്ഥാനസെക്രട്ടറിസ്ഥാനത്തെത്തിയ നേതാവായിരുന്നു കോടിയേരി.
രാജ്യത്ത് മറ്റിടങ്ങളില്‍ സിപിഐഎമ്മിന്റെ സ്വാധീനം നഷ്ടമായപ്പോള്‍ കേരളത്തില്‍ ചരിത്രനേട്ടമായ തുടര്‍ഭരണത്തിലേക്ക് പാര്‍ട്ടിയെ നയിച്ചത് കോടിയേരി ബാലകൃഷ്ണനായിരുന്നു. സംസ്ഥാനത്തെ എക്കാലത്തെയും മികച്ച സാമാജികരില്‍ ഒരാളായിരുന്നു അദ്ദേഹം.