കൊച്ചി: ഔഡി കാറില്‍ വന്നിറങ്ങി ചീര വില്‍ക്കുന്ന മലയാളി കര്‍ഷകനാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ‘വെറൈറ്റി ഫാര്‍മര്‍’ എന്ന പേരില്‍ യുട്യൂബ്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുള്ള സുജിത് എസ്.പി എന്ന കര്‍ഷകനാണ് ആ വൈറല്‍ താരം. ആലപ്പുഴ സ്വദേശിയാണ് സുജിത്.
തന്റെ ഔഡി കാറില്‍ ചീര വില്‍ക്കാന്‍ സുജിത് അങ്ങാടിയിലെത്തുന്നതും ആളുകള്‍ സുജിത്തില്‍ നിന്ന് ചീര വാങ്ങുന്നതുമാണ് വീഡിയോയില്‍ കാണിക്കുന്നത്. 10 വര്‍ഷത്തോളമായി കൃഷി ചെയ്യുന്ന സുജിത്തിന് സംസ്ഥാന യൂത്ത് ഐക്കണ്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. പലതരം വിളകള്‍ കൃഷി ചെയ്ത് ചെറിയ രീതിയിലായിരുന്നു സുജിത്തിന്റെ തുടക്കം.
View this post on Instagram
ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്നതാണ് സുജിത്തിന്റെ രീതി. യുട്യൂബില്‍ ആറു ലക്ഷത്തിനടുത്ത് സബ്സ്‌ക്രൈബേഴ്സും ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷം ഫോളോവേഴ്സുമുള്ള സുജിത്തിന് വീഡിയോകള്‍ വഴിയും വരുമാനം ലഭിക്കുന്നുണ്ട്.
അടുത്തിടേയാണ് സുജിത്ത് 44 ലക്ഷം രൂപ വിലവരുന്ന ഔഡി എ4 സെഡാന്‍ കാര്‍ സ്വന്തമാക്കിയത്. ‘ഔഡി കാറില്‍ ചീരവിറ്റപ്പോള്‍’ എന്ന ക്യാപ്ഷനോടെയാണ് സുജിത്ത് വീഡിയോ പോസ്റ്റ് ചെയ്തത്. 85 ലക്ഷം പേര്‍ ഈ വീഡിയോ കണ്ടു. നാലര ലക്ഷം ആളുകള്‍ ലൈക്കും ചെയ്തു. സുജിത്തിന്റെ കഠിനധ്വാനത്തേയും പ്രയത്നത്തേയും അഭിനന്ദിച്ച് നിരവധി കമന്റുകളാണ് ഈ വീഡിയോക്ക് താഴെ വന്നത്.
Discussion about this post