മലപ്പുറം: പൊന്നാനി മാതൃശിശു ആശുപത്രിയിൽ ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ ഡോക്ടർക്കും ഡ്യൂട്ടി നഴ്സിനും ജാഗ്രതക്കുറവുണ്ടായെന്ന് കണ്ടെത്തൽ. നഴ്സ് ഗർഭിണിക്ക് കേസ് ഷീറ്റ് നോക്കാതെയാണ് രക്തം നൽകിയതെന്ന് കണ്ടെത്തിയതോടെ സംഭവത്തിൽ ഡോക്ടർക്കും നഴ്സുമാർക്കുമെതിരെ നടപടിയുണ്ടായേക്കും.
പൊന്നാനി മാതൃശിശു ആശുപത്രിയിൽ കഴിഞ്ഞദിവസമാണ് ഗർഭിണിക്ക് രക്തം മാറി നൽകിയത്. പാലപ്പെട്ടി സ്വദേശി റുക്സാന(26)ക്കാണ് ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തം നൽകിയത്. നിലവിൽ റുക്സാന തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ALSO READ- 2000 രൂപ നോട്ടുകൾ മാറ്റാനുള്ള സമയപരിധി നീട്ടി ആർബിഐ; പുതിയ തീയതി അറിയാം
രക്തക്കുറവ് അനുഭവിക്കുന്ന വ്യക്തിയാണ് റുക്സാന. രക്തം കയറ്റിയ ഉടൻ ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു, തുടർന്ന് രക്തം കയറ്റുന്നത് നിർത്തിവെച്ചു. ഈ സംഭവത്തിൽ മലപ്പുറം ജില്ല മെഡിക്കൽ ഓഫിസർ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടിയിരുന്നു. അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജും അറിയിച്ചു.
Discussion about this post