ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം, പതിനഞ്ചോളം പേര്‍ക്ക് പരിക്ക്

കല്‍പ്പറ്റ: ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. വയനാട്ടിലാണ് സംഭവം. കൈനാട്ടിക്ക് സമീപമാണ് ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചത്.

അപകടത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നടവയലില്‍ നിന്നും രാവിലെ ചങ്ങനാശ്ശേരിയിലേക്ക് പുറപ്പെട്ട ബസ്സാണ് ഇന്ന് രാവിലെ 6.45 ഓടെ അപകടത്തില്‍പ്പെട്ടത്.

also read: അവിവാഹിതയായ മകള്‍ ഗര്‍ഭിണി, കാട്ടില്‍ കൊണ്ടുപോയി തീകൊളുത്തി അമ്മയും സഹോദരനും! അറസ്റ്റ്

അപകടത്തില്‍ ലോറി ഡ്രൈവറായ കര്‍ണാടക സ്വദേശി ചന്ദ്രന് കാലിന് ഗുരുതരമായി പരിക്കേറ്റു. ക്യാബിനില്‍ കുടുങ്ങിപ്പോയ ഇദ്ദേഹത്തെ ഫയര്‍ ഫോഴ്സെത്തിയാണ് രക്ഷിച്ചത്.

ബസ് യാത്രക്കാരായ ഷഹാന, ഫ്രാന്‍സിസ്, നീനു, ഉഷാ ഭായ്, നസീമ മില്ലുമുക്ക്, മണികണ്ഠന്‍ കമ്പളക്കാട്, ആയിഷ, ബസ് ഡ്രൈവര്‍ കോട്ടയം സ്വദേശി ബാവന്‍, കണ്ടക്ടര്‍ അരുണ്‍, വിനീത പുല്‍പ്പള്ളി എന്നിവര്‍ പരിക്കുകളോടെ കല്‍പ്പറ്റ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

also read: വീട്ടുമുറ്റത്തെ തെങ്ങില്‍ നിന്നും തേങ്ങ പറിച്ചു, വീട്ടമ്മയുടെ കൈ എറിഞ്ഞ് ഒടിച്ച് കുരങ്ങന്‍, നടുക്കം

നാല് പേര്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് അധികൃതര്‍ അറിയിച്ചത്.

Exit mobile version