മലപ്പുറം: പൊന്നാനി മാതൃശിശു ആശുപത്രിയില്‍ 8 മാസം ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്‍കിയതായി പരാതി. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമാണ് നല്‍കിയത്. ഗര്‍ഭിണി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ തൃശൂര്‍ ഡിഎംഒ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
അതേസമയം, മകള്‍ക്ക് മൂന്നു ദിവസം തുടര്‍ച്ചയായി രക്തം കയറ്റിയെന്നും അതിനെ തുടര്‍ന്ന് വിറയലുണ്ടായെന്നും രക്തം മാറി നല്‍കിയ യുവതിയുടെ അമ്മ റുക്കിയ പറഞ്ഞു.
ALSO READ ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം, പതിനഞ്ചോളം പേര്‍ക്ക് പരിക്ക്
അമ്മയുടെ വാക്കുകള്‍…
പൊന്നാനി ആശുപത്രിയിലെ സലീം ഡോക്ടറെയാണ് മകളെ കാണിക്കുന്നത്. ചൊവ്വാഴ്ച്ചയും ബുധനാഴ്ച്ചയും ഒരു കുപ്പി രക്തം കയറ്റി. വ്യാഴാഴ്ചയും രക്തം കയറ്റാന്‍ വന്നിരുന്നു. എന്നാല്‍ ഡോക്ടര്‍ പറഞ്ഞിട്ടില്ലെന്നു ഞങ്ങള്‍ പറഞ്ഞിരുന്നു. എന്നിട്ടും ഭക്ഷണം കഴിച്ച ശേഷം രക്തം കയറ്റുകയായിരുന്നു. തുടര്‍ന്ന് മകള്‍ക്ക് വിറയലുണ്ടായപ്പോള്‍ നേഴ്‌സ് വന്ന് പ്രാഥമിക ശുശ്രൂഷ നല്‍കിയെന്നും അമ്മ റുക്കിയ പറഞ്ഞു. പിന്നീട് മകള്‍ക്ക് വിറയലുണ്ടായതിനെ തുടര്‍ന്ന് ഡോക്ടര്‍ വന്നു. ബ്ലഡ് കയറ്റാന്‍ പറഞ്ഞിട്ടില്ലെന്നു ഡോക്ടറും പറഞ്ഞു. നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തിലാണ് യുവതിയുള്ളത്.