എറണാകുളം: ആലുവയില്‍ അനുജന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ജേഷ്ഠന്‍ മരിച്ചു. കുടുംബ സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ആലുവ എടത്തല മലയപ്പിള്ളി സ്വദേശി ഡാനി(40) ആണ് മരിച്ചത്. കഴിഞ്ഞ സെപ്തംബര്‍ 12 നാണ് ഡാനിയെ അനിയന്‍ ഡെന്നി കുത്തിയത്. തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സ തുടരുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
അമ്മയില്‍ നിന്ന് ലഭിച്ച കുടുംബ വീട് വിറ്റതുമായി ബന്ധപ്പെട്ടായിരുന്നു ഡാനിയും ഡെന്നിയും തമ്മില്‍ തര്‍ക്കം തുടര്‍ന്നത്. ഇത് പിന്നീട് കയ്യാങ്കളിയിലും കത്തിക്കുത്തിലും കലാശിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഡെന്നിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഡാനി മരിച്ചതോടെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തും. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.