കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയില്‍ കത്തെഴുതി വെച്ച ശേഷം വീട് വിട്ടിറങ്ങിയ വിദ്യാര്‍ഥിയെ കാണാനില്ല. കാട്ടാക്കട ആനകോട് അനിശ്രീയില്‍ (കൊട്ടാരം വീട്ടില്‍) അനില്‍കുമാറിന്റെ മകന് ഗോവിന്ദ(13)നെയാണ് കാണാതായത്.
‘അമ്മ, അച്ഛ ഞാന്‍ പോകുന്നു.. കളര്‍ പെന്സിലുകള് 8 എയിലെ ആദിത്യന്
നല്‍കണം.. ഞാന്‍ പോകുന്നു’ എന്നെഴുതിയ കത്ത് വീട്ടില്‍ നിന്നും കിട്ടി. ഇന്ന് പുലര്‍ച്ചെ ആണ് കുട്ടിയെ കാണാതായത്. കള്ളിക്കാട് ചിന്തലയ സ്കൂളില്‍ എട്ടാം ക്ലാസില്‍ ആണ് ഗോവിന്ദ പഠിക്കുന്നത്.
പട്ടകുളം പ്രദേശത്തെ സിസിടിവിയില്‍ കുട്ടി കുടയും ചൂടി നടന്നു പോകുന്നത് ദൃശ്യങ്ങളില്‍ ലഭിച്ചിട്ടുണ്ട്. പാന്റ്സും ഷര്‍ട്ടും ആണ് വേഷം. പുലര്‍ച്ചെ 530 നുള്ള സിസിടിവി ദൃശ്യങ്ങളിലാണ് കുട്ടിയുടെ ചിത്രം ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ കാട്ടാക്കട പോലീസ് സ്റ്റേഷന് 04712290223 എന്ന നമ്പറിലോ ബന്ധുവിന്റെ 9895896890 എന്ന നമ്പറിലോ അറിയിക്കണം. കുട്ടിയ്ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി കാട്ടാക്കട പോലീസ് വിശദമാക്കിയിട്ടുണ്ട്.
Discussion about this post