കോഴിക്കോട്: നിപ വൈറസ് ഭീതിയില്‍ കഴിയുകയായിരുന്നു കോഴിക്കോട് ജില്ലയൊന്നടങ്കം. ഇപ്പോഴിതാ ഇതില്‍ ആശ്വാസം പകര്‍ന്നുകൊണ്ടുള്ള വിവരമാണ് പുറത്തുവരുന്നത്. നിപ ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന രണ്ടുപേര്‍ രോഗമുക്തരായി എന്നാണ് പുറത്തുവരുന്ന പുതിയ വിവരം.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒമ്പതു വയസ്സുകാരന്‍ ഉള്‍പ്പെടെ രണ്ടു പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇന്നു തന്നെ ഇവര്‍ ആശുപത്രി വിടുമെന്നാണ് സൂചന.
Also Read: ന്യൂനമര്‍ദം ശക്തിപ്രാപിക്കും, കേരളത്തില്‍ ഇന്നും കനത്ത മഴ, 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ഇരുവര്‍ക്കും ഓഗസ്റ്റ് 11 നാണ് നിപ സ്ഥിരീകരിക്കുന്നത്. ആദ്യം രോഗം ബാധിച്ച് മരിച്ചയാളുടെ ഭാര്യാ സഹോദരനും മകനുമാണ് രോഗമുക്തി നേടിയത്. നിപ രോഗലക്ഷണങ്ങളോടെയാണ് ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടുന്നത്.
ഇതിനിടെ ഒമ്പതു വയസ്സുകാരന് രോഗം മൂര്‍ച്ഛിച്ചു. ഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്ന് രണ്ടാഴ്ചയോളം കുട്ടി വെന്റിലേറ്ററിലായിരുന്നു. അതേസമയം, നിപ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ അടച്ചുപൂട്ടിയ സ്‌കൂളുകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തുറന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കിയിരിക്കുകയാണ്.
Discussion about this post