പാലക്കാട്: മതിലിടിഞ്ഞ് ശരീരത്തില്‍ വീണ് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലാണ് സംഭവം. വില്‍സണ്‍-ഗീത ദമ്പതികളുടെ മകന്‍ വേദവ് ആണ് മരിച്ചത്.
പോത്തമ്പാടം കാടംകുറിശ്ശിയിലാണ് ദാരുണ സംഭവമുണ്ടായത്. മുത്തശ്ശനൊപ്പം വീടിനു സമീപത്തെ റോഡിലൂടെ നടക്കുന്നതിനിടെയായിരുന്നു അപകടം.
also read: നബി ദിന റാലിക്ക് സ്വീകരണമൊരുക്കി മഹാദേവര്‍ ക്ഷേത്രം ഭാരവാഹികള്‍, വൈറലായി വീഡിയോ
ബലക്ഷയമുള്ള മതില്‍ ഇടിഞ്ഞു കുട്ടിയുടെ ശരീരത്തിലേക്കു വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല