നബിദിനാഘോഷം കഴിഞ്ഞ് മടങ്ങവെ വാഹനാപകടം, രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. തൃശൂര്‍ കയ്പമംഗലത്താണ് സംഭവം. പള്ളിത്താനം സ്വദേശി അബ്ദുള്‍ ഹസീബ് (19), ഹാരിസ് (19) എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ ഒന്നേകാലോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന നാലു പേര്‍ക്ക് പരിക്കേറ്റു. മാടാനിപ്പുര- വഞ്ചിക്കുളം റോഡില്‍ വെച്ചാണ് അപകടമുണ്ടായത്.

also read: നോട്ടുമാലയിട്ട് നബിദിന റാലിയെ സ്വീകരിച്ച് ഷീന, സംഭവം മലപ്പുറത്ത്, വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

നബിദിനാഘോഷം കഴിഞ്ഞ് മടങ്ങുന്ന സുഹൃത്തുക്കളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാഹനത്തില്‍ ഏഴുപേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.

Exit mobile version