കൊച്ചി: സാധാരണ ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഹര്‍ത്താലുകളെ വിമര്‍ശിച്ച് ഹൈക്കോടതി. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് ഏഴ് ദിവസം മുമ്പേ നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം. ഇത് നിയമമായി മാറ്റുന്നത് പരിഗണിക്കുന്നതിന് സര്‍ക്കാരിനു സാധിക്കുകയില്ലേയെന്ന് കോടതി ചോദിച്ചു . സുപ്രീം കോടതി വിഷയത്തില്‍ ഇടപെട്ടിട്ടും പരിഹാരമുണ്ടായില്ല. ഒരു വര്‍ഷം 97 ഹര്‍ത്താലുകള്‍ എന്നതൊക്കെ വിശ്വസിക്കാന്‍ പ്രയാസമാണ്. ഹര്‍ത്താലിനെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി അറിയിച്ചു.
ഇന്ന് ഹര്‍ത്താലെന്ന് കേട്ടാല്‍ കേവലം തമാശയാണ്. എന്നാല്‍ അതീവ ഗുരുതര പ്രശ്നമായി ഹര്‍ത്താല്‍ മാറിയിരിക്കുകയാണെന്ന് തിരിച്ചറിയണമെന്നും കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാനും കോടതി ഉത്തരവിട്ടുണ്ട്. ഹര്‍ത്താലില്‍ നിന്നും കടകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.
ഹര്‍ത്താലിനെ നേരിടാന്‍ സമഗ്ര പദ്ധതിക്ക് രൂപം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമുള്ള കടകള്‍ക്കും ആളുകള്‍ക്കും സംരക്ഷണം നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി
Discussion about this post