കോട്ടയം: കര്‍ണാടക ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്തു. കോട്ടയത്താണ് സംഭവം. അയ്മനം കുടയംപടി സ്വദേശി ബിനുവാണ് ആത്മഹത്യ ചെയ്തത്. 50 വയസായിരുന്നു.
ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്നാണ് ബിനു ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. ചെരുപ്പുകട നടത്തിവരികയായിരുന്നു ബിനു. ഇന്നലെ ഉച്ചയോടെയാണ് ബിനുവിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
also read: ആലപ്പുഴയില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതി മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍ , പരാതി
കര്‍ണാടക ബാങ്ക് മാനേജര്‍ പ്രദീപ് എന്നയാളുടെ നിരന്തരഭീഷണിയാണ് അച്ഛന്റെ ആത്മഹത്യക്ക് കാരണമെന്നും കഴിഞ്ഞ ദിവസങ്ങളിലും മാനജേര്‍ കടയിലെത്തി അച്ഛനെ ഭീഷണിപ്പെടുത്തിയെന്നും മകള്‍ പറഞ്ഞു.
രണ്ടുമാസത്തെ കുടിശ്ശിക മാത്രമാണ് നല്കാനുണ്ടായിരുന്നത്. പണം തിരിച്ചടയ്ക്കാനാകാത്തതിലെ നാണക്കേടുകൊണ്ടാണ് അച്ഛന് ജീവനൊടുക്കിയതെന്നും മകള്‍ പറഞ്ഞു.
also read: രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസിന്റെ സ്ഥിരം സര്‍വീസ് ഇന്ന് മുതല്‍
രണ്ടുതവണ കര്‍ണാടക ബാങ്കില്‍ നിന്ന് ബിനു വായ്പ എടുത്തിരുന്നു. അത് യഥാസമയം തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഇത്തവണ അഞ്ച് ലക്ഷം രൂപയാണ് വായ്പയായി എടുത്തത്. അതില്‍ രണ്ടുമാസത്തെ കുടിശ്ശിക ബാങ്കില്‍ അടയ്ക്കാനുണ്ടായിരുന്നതായി കുടുംബം പറയുന്നു.
Discussion about this post